Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : K. Surendran

35 സീ​റ്റു​കി​ട്ടി​യാ​ൽ കേ​ര​ളം ബി​ജെ​പി ഭ​രി​ക്കും; വീ​ണ്ടും അ​വ​കാ​ശ​വാ​ദ​വു​മാ​യി കെ.​സു​രേ​ന്ദ്ര​ൻ

തി​രു​വ​ന​ന്ത​പു​രം: 35 സീ​റ്റ് കി​ട്ടി​യാ​ൽ കേ​ര​ളം ഭ​രി​ക്കു​മെ​ന്ന വാ​ദം ആ​വ​ർ​ത്തി​ച്ച് ബി​ജെ​പി നേ​താ​വ് കെ.​സു​രേ​ന്ദ്ര​ൻ. തി​രു​വ​ന​ന്ത​പു​ര​ത്ത് ന​ട​ന്ന സാ​ഹി​ത്യോ​ത്സ​വ​ത്തി​ലാ​ണ് സു​രേ​ന്ദ്ര​ൻ അ​വ​കാ​ശ​വാ​ദം ഉ​ന്ന​യി​ച്ച​ത്. നാ​ലു സീ​റ്റ് കൊ​ണ്ട് ഞ​ങ്ങ​ൾ മ​റ്റ​ത്തൂ​ർ ഭ​രി​ക്കു​ന്നി​ല്ലേ.

അ​തു പോ​ലെ കേ​ര​ള​വും ഭ​രി​ക്കു​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. ക​ഴി​ഞ്ഞ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് സ​മ​യ​ത്തും സു​രേ​ന്ദ്ര​ൻ സ​മാ​ന​മാ​യ അ​വ​കാ​ശ​വാ​ദം ഉ​ന്ന​യി​ച്ചി​രു​ന്നു. എ​ന്നാ​ൽ ഒ​രു സീ​റ്റി​ൽ​പോ​ലും വി​ജ​യി​ക്കാ​ൻ അ​വ​ർ​ക്ക് ക​ഴി​ഞ്ഞി​രു​ന്നി​ല്ല.

ഉ​ത്ത​രേ​ന്ത്യ​ന്‍ സം​സ്ഥാ​ന​ങ്ങ​ളി​ല്‍ പ്ര​തി​പ​ക്ഷ സ​ര്‍​ക്കാ​രു​ക​ളെ അ​ട്ടി​മ​റി​ക്കു​ന്ന​തി​നു സ​മാ​ന​മാ​യി​രു​ന്നു മ​റ്റ​ത്തൂ​രി​ലെ ബി​ജെ​പി​യു​ടെ ഓ​പ്പ​റേ​ഷ​ൻ താ​മ​ര നീ​ക്കം. പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ന് തൊ​ട്ടു​മു​മ്പാ​ണ് ജ​യി​ച്ച എ​ട്ട് കോ​ണ്‍​ഗ്ര​സ് അം​ഗ​ങ്ങ​ളും ഒ​ന്നി​ച്ച് പാ​ര്‍​ട്ടി​യി​ല്‍ നി​ന്ന് രാ​ജി​വെ​ച്ച​ത്.

നാ​ലു ബി​ജെ​പി അം​ഗ​ങ്ങ​ള്‍​ക്കൊ​പ്പം രാ​ജി​വെ​ച്ച കോ​ണ്‍​ഗ്ര​സു​കാ​രും വോ​ട്ടു ചെ​യ്ത​തോ​ടെ കോ​ണ്‍​ഗ്ര​സ് വി​മ​ത ടെ​സി ജോ​സ് ക​ല്ല​റ​ക്ക​ല്‍ മ​റ്റ​ത്തൂ​ര്‍ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റാ​യി. തു​ട​ർ​ന്ന് പാ​ർ​ട്ടി​യു​മാ​യി ന​ട​ത്തി​യ അ​നു​ന​യ ച​ർ​ച്ച​യെ തു​ട​ർ​ന്ന് കൂ​റു​മാ​റി​യ എ​ല്ലാ​വ​രും തി​രി​ച്ചെ​ത്തി​യി​രു​ന്നു.

 

 

 

Kerala

രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​നെ ഉ​ട​ൻ അ​റ​സ്റ്റ് ചെ​യ്യ​ണ​മെ​ന്ന് കെ. ​സു​രേ​ന്ദ്ര​ൻ

തി​രു​വ​ന​ന്ത​പു​രം: യു​വ​തി പീ​ഡ​ന പ​രാ​തി ന​ൽ​കി​യ സം​ഭ​വ​ത്തി​ൽ രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ എം​എ​ൽ​എ​യെ ഉ​ട​ൻ അ​റ​സ്റ്റ് ചെ​യ്യ​ണ​മെ​ന്നും പ​രാ​തി അ​തീ​വ ഗൗ​ര​വ​മു​ള്ള​തെ​ന്നും ബി​ജെ​പി മു​ൻ സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ കെ. ​സു​രേ​ന്ദ്ര​ൻ.

രാ​ഹു​ലി​നെ രാ​ജി​വ​യ്പ്പി​ക്കാ​ൻ കോ​ൺ​ഗ്ര​സ് ത​യാ​റാ​വ​ണം. പ​രാ​തി കൊ​ടു​ക്കാ​ൻ മ​ടി​ച്ച പ​ല​രു​ടെ​യും ക​ഥ ആ​ഭ്യ​ന്ത​ര വ​കു​പ്പി​ന​റി​യാം. ആ ​പെ​ൺ​കു​ട്ടി​ക​ളു​ടെ മൊ​ഴി എ​ടു​ക്ക​ണം. രാ​ഹു​ലി​നെ​തി​രെ പ​ല പ​രാ​തി​ക​ളും വി.​ഡി. സ​തീ​ശ​ന്‍റെ മു​ന്നി​ൽ എ​ത്തി​യി​ട്ടു​ണ്ട്.

ഒ​രു നി​മി​ഷം പോ​ലും നി​യ​മ​സ​ഭ സാ​മാ​ജി​ക​നാ​യി തു​ട​രാ​ൻ രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​ന് അ​ർ​ഹ​ത​യി​ല്ല. മു​ഖ്യ​മ​ന്ത്രി അ​ടി​യ​ന്ത​ര​മാ​യി നി​യ​മ​ന​ട​പ​ടി​യെ​ടു​ക്ക​ണം. കോ​ൺ​ഗ്ര​സ് പാ​ർ​ല​മെ​ന്‍റ​റി പാ​ർ​ട്ടി​യി​ൽ നി​ന്ന് പു​റ​ത്താ​ക്കി​യോ എ​ന്ന​ത​ല്ല വി​ഷ​യ​മെ​ന്നും രാ​ഹു​ൽ രാ​ജി​വ​യ്ക്ക​ണ​മെ​ന്നും സു​രേ​ന്ദ്ര​ൻ ആ​വ​ശ്യ​പ്പെ​ട്ടു.

Kerala

തി​രു​വ​ന​ന്ത​പു​ര​ത്ത് സ​ർ​പ്രൈ​സ് മേ​യ​റെ പ്ര​ഖ്യാ​പി​ക്കു​മെ​ന്ന് കെ. ​സു​രേ​ന്ദ്ര​ൻ

 തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​രം ന​ഗ​ര​സ​ഭ​യി​ൽ സ​ർ​പ്രൈ​സ് സ്ഥാ​നാ​ർ​ഥി​മാ​രെ പ്ര​ഖ്യാ​പി​ച്ച​ത് പോ​ലെ സ​ർ​പ്രൈ​സ് മേ​യ​റെ​യും പ്ര​ഖ്യാ​പി​ക്കു​മെ​ന്ന് ബി​ജെ​പി നേ​താ​വ് കെ. ​സു​രേ​ന്ദ്ര​ൻ. തെ​ര​ഞ്ഞെ​ടു​പ്പി​നു ശേ​ഷ​മാ​യി​രി​ക്കും മേ​യ​റെ തീ​രു​മാ​നി​ക്കു​ക​യെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു..

തെ​ര​ഞ്ഞെ​ടു​പ്പി​ൽ ശ​ബ​രി​മ​ല​യും സ്വ​ർ​ണ​ക്കൊ​ള്ള​യും പ്ര​ച​ര​ണ വി​ഷ​യ​മാ​ക്കും. ബാ​ക്കി സ്ഥാ​നാ​ർ​ഥി​ക​ളെ ഉ​ട​ൻ പ്ര​ഖ്യാ​പി​ക്കും. നാ​മ​നി​ർ​ദേ​ശ പ​ത്രി​ക സ​മ​ർ​പ്പി​ക്കു​ന്ന​തി​ന് മു​ന്നോ​ടി​യാ​യി​ട്ട് ത​ന്നെ മു​ഴു​വ​ൻ സ​മ​യ പ്ര​ചാ​ര​ണ​ങ്ങ​ളി​ലേ​ക്ക് ക​ട​ക്കും.

അ​ടി​സ്ഥാ​ന പ്ര​ശ്‌​ന​ങ്ങ​ൾ​ക്കു​ള്ള പ​രി​ഹാ​രം എ​ന്താ​ണെ​ന്ന് പ​റ​ഞ്ഞു​കൊ​ണ്ടാ​യി​രി​ക്കും വോ​ട്ട് തേ​ടു​ക​യെ​ന്ന് സു​രേ​ന്ദ്ര​ൻ പ​റ​ഞ്ഞു.

Kerala

തി​രു​വ​ന​ന്ത​പു​ര​ത്ത് എ​ൽ​ഡി​എ​ഫി​നെ സ​ഹാ​യി​ക്കാ​ൻ കെ.​മു​ര​ളീ​ധ​ര​ൻ ശ്ര​മി​ക്കു​ന്നു​വെ​ന്ന് കെ.​സു​രേ​ന്ദ്ര​ൻ

കോ​ഴി​ക്കോ​ട്: തി​രു​വ​ന​ന്ത​പു​ര​ത്ത് എ​ൽ​ഡി​എ​ഫി​നെ സ​ഹാ​യി​ക്കാ​നാ​ണ് കോ​ൺ​ഗ്ര​സ് നേ​താ​വ് കെ. ​മു​ര​ളീ​ധ​ര​ൻ ശ്ര​മി​ക്കു​ന്ന​തെ​ന്ന് ബി​ജെ​പി നേ​താ​വ് കെ.​സു​രേ​ന്ദ്ര​ൻ. ബി​ജെ​പി ജ​യി​ക്കാ​തി​രി​ക്കാ​നാ​ണ് യു​ഡി​എ​ഫ് ഇ​പ്പോ​ൾ കാ​ണി​ക്കു​ന്ന ഉ​ത്സാ​ഹ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

കേ​ര​ള​ത്തി​ൽ പ​ല​യി​ട​ത്തും എ​ൽ​ഡി​എ​ഫ്- യു​ഡി​എ​ഫ് സ​ഖ്യ​ങ്ങ​ളു​ണ്ട്. യു​ഡി​എ​ഫ് ജ​മാ​അ​ത്തെ ഇ​സ്ലാ​മി​യു​മാ​യും എ​സ്ഡി​പി​ഐ​യു​മാ​യും ര​ഹ​സ്യ സ​ഖ്യ​ത്തി​ലാ​ണ്. പാ​ല​ക്കാ​ട്ടും പ​ന്ത​ള​വും നി​ല നി​ർ​ത്തി കൂ​ടു​ത​ൽ ന​ഗ​ര​സ​ഭ​ക​ൾ എ​ൻ​ഡി​എ പി​ടി​ച്ചെ​ടു​ക്കും.

തി​രു​വ​ന​ന്ത​പു​ര​ത്ത് ബ​ഹു​ഭൂ​രി​പ​ക്ഷം സ്ഥാ​നാ​ർ​ഥി​ക​ളെ​യും പ്ര​ഖ്യാ​പി​ച്ചു. കോ​ഴി​ക്കോ​ട് അ​ന്തി​മ​രൂ​പ​മാ​യി ക​ഴി​ഞ്ഞു​വെ​ന്നും സ്ഥാ​നാ​ർ​ഥി​ക​ളെ ഉ​ട​ൻ പ്ര​ഖ്യാ​പി​ക്കു​മെ​ന്നും സു​രേ​ന്ദ്ര​ൻ പ​റ​ഞ്ഞു.

ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​നാ​യി ക​ഴി​ഞ്ഞ ആ​റു​മാ​സ​മാ​യി ബി​ജെ​പി ന​ല്ല മു​ന്നൊ​രു​ക്ക​ങ്ങ​ളാ​ണ് ന​ട​ത്തി​യ​ത്. കേ​ര​ളം ഇ​ന്ന് നേ​രി​ടു​ന്ന വി​ക​സ​ന പ്ര​തി​സ​ന്ധി​ക്ക് ശാ​ശ്വ​ത​മാ​യ പ​രി​ഹാ​രം മു​ന്നോ​ട്ട് വ​ച്ചാ​ണ് എ​ൻ​ഡി​എ ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​നെ നേ​രി​ടു​ന്ന​ത്.

കേ​ന്ദ്ര പ​ദ്ധ​തി​ക​ളു​ടെ പ്ര​യോ​ജ​നം പൂ​ർ​ണ​മാ​യും ജ​ന​ങ്ങ​ൾ​ക്ക് ല​ഭി​ക്കാ​ത്ത​തി​നു കാ​ര​ണം എ​ൽ​ഡി​എ​ഫ്- യു​ഡി​എ​ഫ് മു​ന്ന​ണി​ക​ളാ​ണെ​ന്നും കെ. ​സു​രേ​ന്ദ്ര​ൻ കു​റ്റ​പ്പെ​ടു​ത്തി.

Kerala

പി​എം ശ്രീ​യി​ൽ നി​ന്ന് പി​ന്മാ​റു​ന്ന സ​ർ​ക്കാ​ർ ന​ട​പ​ടി ആ​ത്മ​ഹ​ത്യാ​പ​രം: കെ.​സു​രേ​ന്ദ്ര​ൻ

കോ​ഴി​ക്കോ​ട്: പി​എം ശ്രീ ​ഉ​ട​മ്പ​ടി​യി​ൽ നി​ന്ന് പി​ന്മാ​റാ​നു​ള്ള സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ തീ​രു​മാ​നം ആ​ത്മ​ഹ​ത്യാ​പ​ര​മാ​ണെ​ന്ന് ബി​ജെ​പി നേ​താ​വ് കെ. ​സു​രേ​ന്ദ്ര​ൻ. പി​എം ശ്രീ​യി​ൽ അ​പാ​ക​ത​ക​ളൊ​ന്നു​മി​ല്ലെ​ന്ന് വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി ശി​വ​ൻ​കു​ട്ടി തു​റ​ന്നു പ​റ​ഞ്ഞ​താ​ണ്. എ​ളു​പ്പ​ത്തി​ൽ പി​ന്മാ​റാ​ൻ സം​സ്ഥാ​ന​ത്തി​ന് ക​ഴി​യി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഏ​ക​പ​ക്ഷീ​യ​മാ​യി സം​സ്ഥാ​ന സ​ർ​ക്കാ​ർ ഒ​ന്നും ചെ​യ്യാ​നാ​വി​ല്ല. എം​ഒ​യു പ്ര​കാ​ര​മു​ള്ള കാ​ര്യ​ങ്ങ​ൾ പ​രി​ഗ​ണി​ക്കേ​ണ്ടി വ​രും. സി​പി​ഐ പി​ണ​ങ്ങി​യെ​ന്ന പേ​രി​ൽ കേ​ന്ദ്ര​ത്തി​ന്‍റെ അ​ടു​ത്ത് പോ​യി ക​രാ​റി​ൽ നി​ന്ന് പി​ന്മാ​റാ​ൻ പി​ണ​റാ​യി വി​ജ​യ​ന് സാ​ധി​ക്കി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

കേ​ര​ള​ത്തി​ലെ കു​ട്ടി​ക​ൾ​ക്ക് ല​ഭി​ക്കു​ന്ന ആ​നു​കൂ​ല്യ​ങ്ങ​ൾ നി​ഷേ​ധി​ക്കു​ന്ന നി​ല​പാ​ടാ​ണ് സം​സ്ഥാ​ന സ​ർ​ക്കാ​ർ കൈ​ക്കൊ​ള്ളു​ന്ന​ത്. സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ വി​ശ്വാ​സ്യ​ത ന​ഷ്ട​പ്പെ​ട്ടു. കേ​ര​ള​ത്തി​ലെ വി​ദ്യാ​ഭ്യാ​സ സ​മൂ​ഹ​ത്തോ​ടും പൊ​തു​ജ​ന​ങ്ങ​ളോ​ടും സ​ർ​ക്കാ​ർ മാ​പ്പ് പ​റ​യ​ണ​മെ​ന്ന് കെ. ​സു​രേ​ന്ദ്ര​ൻ ആ​വ​ശ്യ​പ്പെ​ട്ടു.

Kerala

സ​വ​ർ​ക്ക​റെ​ക്കുറിച്ച് കേരളത്തിൽ പഠിപ്പിക്കും: കെ.​ സു​രേ​ന്ദ്ര​ൻ

കോ​​​​ഴി​​​​ക്കോ​​​​ട്: വീ​​​​ർ സ​​​​വ​​​​ർ​​​​ക്ക​​​​റെ​​​​യും ഡോ​​​​ക്ട​​​​ർ ഹെ​​​​ഡ്ഗ​​​​വാ​​​​റി​​​​നെ​​​​യും പ​​​​ണ്ഡി​​​​റ്റ് ദീ​​​​ൻ​​​​ദ​​​​യാ​​​​ലി​​​​നെ​​​​യു​​​മെ​​​​ല്ലാം​​കു​​റി​​ച്ച് കേ​​​ര​​​ള​​​ത്തി​​​ൽ പ​​​ഠി​​​പ്പി​​​ക്കു​​​മെ​​​ന്ന് ബി​​​​ജെ​​​​പി മു​​​​ൻ സം​​​​സ്ഥാ​​​​ന അ​​​​ധ്യ​​​​ക്ഷ​​​​ന്‍ കെ.​​​​ സു​​​​രേ​​​​ന്ദ്ര​​​​ൻ.

ഇ​​​ഷ്‌​​​ടമി​​​ല്ലാ​​​ത്ത​​​വ​​​ർ പ​​​​ഠി​​​​ക്കേ​​​ണ്ടെ​​​ന്നും സു​​​​രേ​​​​ന്ദ്ര​​​​ൻ പ​​​​റ​​​​ഞ്ഞു. ദേ​​​​ശീ​​​​യ വി​​​​ദ്യാ​​​​ഭ്യാ​​​​സ​​​​ന​​​​യ​​​​ത്തി​​​​ൽ ഇ​​​​പ്പോ​​​​ൾ കേ​​​​ര​​​​ളം ശ​​​​രി​​​​യാ​​​​യ നി​​​​ല​​​​പാ​​​​ട് സ്വീ​​​​ക​​​​രി​​​​ച്ചി​​​​രി​​​​ക്കു​​​​ക​​​​യാ​​​​ണ്. ബി​​​​ജെ​​​​പി​​​​യു​​​​ടെ നി​​​​ല​​​​പാ​​​​ട് ശ​​​​രി​​​​യാ​​​​യി​​​​രു​​​​ന്നെ​​​​ന്ന് സം​​​​സ്ഥാ​​​​ന സ​​​​ർ​​​​ക്കാ​​​​രും കോ​​​​ൺ​​​​ഗ്ര​​​​സ് ഭ​​​​രി​​​​ക്കു​​​​ന്ന സം​​​​സ്ഥാ​​​​ന​​​​ങ്ങ​​​​ളും അം​​​​ഗീ​​​​ക​​​​രി​​​​ച്ചു​​​​വെ​​​​ന്നും സു​​​​രേ​​​​ന്ദ്ര​​​​ന്‍ പ​​​​റ​​​​ഞ്ഞു.


ക​​​​ഴി​​​​ഞ്ഞ നാ​​​​ല് വ​​​​ർ​​​​ഷ​​​​ക്കാ​​​​ലം എ​​​​ൻ​​​​ഇ​​​​പി​​​​യു​​​​ടെ ഭാ​​​​ഗ​​​​മാ​​​​യു​​​​ള്ള നൂ​​​​ത​​​​ന​​​​മാ​​​​യ പ​​​​ദ്ധ​​​​തി​​​​ക​​​​ൾ ല​​​​ക്ഷ​​​​ക്ക​​​​ണ​​​​ക്കി​​​​ന് വ​​​​രു​​​​ന്ന വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ൾ​​​​ക്ക് ല​​​​ഭി​​​​ച്ചി​​​​ല്ല. ഇ​​​​നി​​​​യെ​​​​ങ്കി​​​​ലും സ​​​​മ​​​​യം വൈ​​​​കി​​​​ച്ച് കു​​​​ട്ടി​​​​ക​​​​ളെ ബു​​​​ദ്ധി​​​​മു​​​​ട്ടി​​​​ക്കാ​​​​തെ ഈ ​​​​അ​​​​ധ്യ​​​​യ​​​​ന​​​​വ​​​​ർ​​​​ഷം ത​​​​ന്നെ എ​​​​ൻ​​​​ഇ​​​​പി ന​​​​ട​​​​പ്പാ​​​​ക്കാ​​​​ൻ സ​​​​ർ​​​​ക്കാ​​​​ർ ശ്ര​​​​മി​​​​ക്ക​​​​ണം.

വി​​​​വാ​​​​ദ​​​​മു​​​​ണ്ടാ​​​​ക്കി ജ​​​​ന​​​​ങ്ങ​​​​ളെ തെ​​​​റ്റി​​​​ധ​​​​രി​​​​പ്പി​​​​ച്ച ഇ​​​​ട​​​​തു​​​​പ​​​​ക്ഷ​​​​മാ​​​​ണ് ഇ​​​​പ്പോ​​​​ഴു​​​​ള്ള വി​​​​വാ​​​​ദ​​​​ങ്ങ​​​​ളു​​​​ടെ ഉ​​​​ത്ത​​​​ര​​​​വാ​​​​ദി. വി​​​​ദ്യാ​​​​ഭ്യാ​​​​സ​​​​മ​​​​ന്ത്രി ദേ​​​​ശീ​​​​യ വി​​​​ദ്യാ​​​​ഭ്യാ​​​​സ​​​​ന​​​​യ​​​​ത്തി​​​​ൽ ഒ​​​​രു തെ​​​​റ്റു​​​​മി​​​​ല്ലെ​​​​ന്ന് പ​​​​റ​​​​യു​​​​ന്ന​​​​ത് സ്വാ​​​​ഗ​​​​താ​​​​ർ​​​​ഹ​​​​മാ​​​​ണെന്നും സുരേന്ദ്രൻ പറഞ്ഞു.

Kerala

പി​എം​ ശ്രീ​യി​ൽ കേ​ര​ളം ഒ​പ്പു​വ​ച്ച​തി​ന് പി​ന്നാ​ലെ സി​പി​ഐ​യെ പ​രി​ഹ​സി​ച്ച് കെ. ​സു​രേ​ന്ദ്ര​ൻ

തി​രു​വ​ന​ന്ത​പു​രം: പി​എം ശ്രീ ​പ​ദ്ധ​തി​യി​ൽ കേ​ര​ളം ഒ​പ്പു​വ​ച്ച​തി​ന് പി​ന്നാ​ലെ സി​പി​ഐ​യെ പ​രി​ഹ​സി​ച്ച് ബി​ജെ​പി നേ​താ​വ് കെ. ​സു​രേ​ന്ദ്ര​ൻ. പി​എം ശ്രീ​യി​ൽ കേ​ര​ളം ഒ​പ്പു​വ​ച്ച​ത് ന​ല്ല​കാ​ര്യ​മാ​ണെ​ന്നും സി​പി​ഐ എ​ന്ന പാ​ർ​ട്ടി​ക്ക് കേ​ര​ള​ത്തി​ൽ റെ​ല​വ​ൻ​സി​ല്ലെ​ന്നും സു​രേ​ന്ദ്ര​ൻ പ​റ​ഞ്ഞു.

പി​ണ​റാ​യി കു​നി​യാ​ൻ പ​റ​ഞ്ഞാ​ൽ ബി​നോ​യ് വി​ശ്വം മു​ട്ടി​ലി​ഴ​യു​മെ​ന്നും അ​ദ്ദേ​ഹം പ​രി​ഹ​സി​ച്ചു. ആ​ദ്യം കു​റെ ബ​ഹ​ളം വ​യ്ക്കും പി​ന്നെ കീ​ഴ​ട​ങ്ങും. മാ​വോ​യി​സ്റ്റു വെ​ടി​വ​യ്പി​ൽ കു​റെ അ​ധ​ര​വ്യാ​യാ​മം ന​ട​ത്തി. പി​ന്നെ എ​ഡി​ജി​പി അ​ജി​ത് കു​മാ​ർ വി​ഷ​യ​ത്തി​ൽ ഇ​പ്പം മൂ​ക്കി​ൽ ക​യ​റ്റി​ക്ക​ള​യു​മെ​ന്ന ഗീ​ർ​വാ​ണം. അ​ങ്ങ​നെ എ​ത്ര​യെ​ത്ര കീ​ഴ​ട​ങ്ങ​ലു​ക​ൾ.

എ​ൻ​ഇ​പി​യും അം​ഗീ​ക​രി​ക്കും എ​സ്ഐ​ആ​റും ന​ട​പ്പാ​കു​മെ​ന്നും സു​രേ​ന്ദ്ര​ൻ പ​റ​ഞ്ഞു. പൗ​ര​ത്വ ര​ജി​സ്റ്റ​റും കേ​ര​ള​ത്തി​ൽ വ​രും. കേ​ന്ദ്രം ന​ട​പ്പാ​ക്കു​ന്ന​തെ​ല്ലാം കേ​ര​ള​ത്തി​ൽ ന​ട​പ്പാ​യി​രി​ക്കു​മെ​ന്നും സു​രേ​ന്ദ്ര​ന്‍ വ്യ​ക്ത​മാ​ക്കി.

സ​ഖാ​വ് ബി​നോ​യ് വി​ശ്വം വ്യ​ക്തി​പ​ര​മാ​യി അ​ഴി​മ​തി​ക്കാ​ര​നാ​ണെ​ന്ന് വി​ശ്വ​സി​ക്കു​ന്നി​ല്ല. എ​ന്നാ​ൽ അ​ദ്ദേ​ഹ​ത്തി​ന്‍റെ പാ​ർ​ട്ടി​യു​ടെ ആ​പ്ത​വാ​ക്യം ദീ​പ​സ്തം​ഭം മ​ഹാ​ശ്ച​ര്യം ന​മു​ക്കും കി​ട്ട​ണം പ​ണം എ​ന്ന​തു​മാ​ത്ര​മാ​ണെ​ന്നും സു​രേ​ന്ദ്ര​ൻ ഫേ​സ്ബു​ക്കി​ൽ കു​റി​ച്ചു.

Latest News

Corehub Up